Wednesday, 13 April 2016

ആത്മഹത്യ

നിന്റെതായിത്തീരാൻ കഴിയാത്ത
ലോകത്ത്
നിന്നും ഓടിയോളിക്കണം 


മരണത്തിനുമപ്പുറം,

തങ്ങളില്ലാത്തൊരു ലോകമുണ്ട്,

അവിടെ... പോയി .....

നക്ഷത്രങ്ങൾക്കിടയിൽ
നമുക്കൊരു കൂടുകെട്ടാം 

പറവകളെ പോലെ പാറി നടക്കാം....

അരയന്നങ്ങളെപ്പോലെ
പ്രണയിക്കാം ....

ഹൃദയംകൊണ്ടെന്നും ചുംബിക്കാം....

Wednesday, 6 April 2016


പിന്തിരിഞ്ഞു നിൽക്കുകയാണോ ..
നിനക്കായി മാത്രം
തുടിക്കുന്ന ഹൃദയം
കണ്ടില്ലന്നു നടിക്കുകയാണോ ..?
എങ്കിൽ
ദൂരങ്ങളിലേക്ക്
മാറി നിൽക്കാം, ഞാൻ ....!
എന്റെ സ്വപ്‌നങ്ങൾ
ഈ കാറ്റിൽ പറത്തി കളയാം ...!
പക്ഷേ ..
ശ്വാസ-നിശ്വാസങ്ങളായി
അത്
നിന്നെ തേടിവരും...
നിന്നിലലിഞ്ഞ് ചേരും ....
അന്നു നിനക്കായി നട്ട
ചെമ്പനീർ തൈ..,
നിന്റെ ഹൃദയത്തിൽ
ചോന്നു പൂക്കും....
നീയറിയാതെ,
നിന്റെ കണ്ണുകൾ
എന്നെ തേടും...
എന്റെതായിത്തീരാൻ
നീ ഓടിയെത്തും ....
കാത്തിരിക്കുന്നുണ്ടാവും
ഞാൻ
ആ കുന്നിചെരുവുകൾക്കപ്പുറത്ത്,
ഗുൽമോഹർ പൂക്കുന്ന താഴ്വാരത്ത്
നീ എന്നെ തേടിവരുന്ന
നിമിഷത്തിനായി....
ആ നിമിഷത്തിനായി ..... 

Wednesday, 23 March 2016

ചെമ്പനീർപ്പൂവിലൊളിപ്പിച്ചു ഞാൻ നീട്ടിയ
എന്റെ പ്രണയത്തിന്റെ ഓർമ്മക്കായി ,

വരികൾക്ക് മഷിയായ ചോരത്തുള്ളികൾക്ക്
ചുവപ്പേകാൻ ,

നിന്റെയാ ചുവന്ന കുപ്പിവളകൾ
ഞാനെന്നും എന്റെ ഹൃദയത്തിൽ സൂക്ഷിക്കും
                                                            --------മരണം വരെ 

Saturday, 19 March 2016

ന്റെ വരികളിൽ ണ്ണങ്ങളും,
മിഴികളിൽ കണ്ണുനീരും ചാലിച്ച്
മറയുന്നവളേ  ......

മൂക്കുത്തിക്കുള്ളിൽ നീ  ഒളിപ്പിച്ചയീ....
കുശുമ്പൊന്നു കാണാനല്ലേ ..
ഞാനീ കുസൃതിയൊക്കെ കാട്ടുന്നെ...

തറിഞിട്ടുമെന്തെ.. ?
പിന്നെയും ...
മൗനം കൊണ്ട് 
കുത്തിനോവിക്കുന്നു.....? 

Sunday, 28 February 2016

എന്റെ സ്വപ്നങ്ങൾക്ക് മഴവില്ലഴകേകിയവളേ........,
ഈ വിരൽത്തുമ്പിൽ വരികളായൊന്നു പുനർജ്ജനിക്കൂ....

Friday, 19 February 2016

ഇനിയൊരു ജന്മമുണ്ടെങ്കിൽ,,,
മലരായി നീ വീണ്ടും പൂക്കുമെങ്കിൽ,,
എനിക്കൊരു കരിവണ്ടാകണം...
നിനക്ക് ചുറ്റും പാറിപ്പറന്നു തീർക്കണം,,,

ഒരു ജന്മമെങ്കിലും   .........
ന്നലകളിലെന്നോ എഴുതി തുടങ്ങിയതു നിന്നെക്കുറിച്ചായിരുന്നു...
ഇന്നെന്നെ എഴുതാൻ പ്രേരിപ്പിക്കുന്നതും നിന്റെ ഓർമ്മകൾ ..!

വിരൽത്തുമ്പിലൂടെ
                       ആ സ്വപ്നങ്ങൾക്കിവിടെ 
                                                          പുനർജ്ജനിക്കാനാവട്ടെ .....